JHL

JHL

ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ പള്ളി ഇമാമുകളുടെ ആഹ്വാനം.

മൊഗ്രാൽ(www.truenewsmalayalam.com) : വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും,  വ്യാപനത്തിനുമെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ മൊഗ്രാൽ ദേശീയവേദിക്കൊപ്പം കൈകോർക്കാൻ മൊഗ്രാലിലെയും, പരിസര പ്രദേശങ്ങളിലെയും ജുമാമസ്ജിദ് ഇമാമുകളുടെ ആഹ്വാനം.

 വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ലഹരിവ്യാപന  വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ഇമാമുകൾ ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ മഹല്ല് നിവാസികളോട് അഭ്യർത്ഥിച്ചത്.

ലഹരി വ്യാപനത്തിനെതിരെ ഈ മാസം 16ന് മൊഗ്രാൽ ദേശീയവേദി "ഗ്രാമസഞ്ചാരം'' എന്ന പേരിൽ ഇശൽ  ഗ്രാമത്തിലൂടെ പോലീസ്, എക്സൈസ്, ജമായത്ത് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ പദയാത്ര നടത്തുന്നുണ്ട്. ഇതുമായി സഹകരിക്കാനാണ് ഇമാമുകളുടെ ആഹ്വാനം.

 മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഖത്തീബ് മുജീബ് റഹ്മാൻ നിസാമി, മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് മുസ്താഖ് ദാരിമി, മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഖത്തീബ്  അബ്ദുസലാം വാഫി വാവൂർ, ചളിയങ്കോട് ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് അഷ്റഫ് ഫൈസി ദേലംപാടി, പേരാൽ മടിമുഗർ ജുമാമസ്ജിദ് ഖത്തീബ് കെഎൽ അബ്ദുൽ ഖാദർ അൽ ഖാസിമി, നാങ്കി മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് അബൂബക്കർ സിദ്ദീഖ് ജൗഹരി, മൈമൂൻ നഗർ ജുമാ മസ്ജിദ് ഖത്തീബ് ഫിറോസ് ബുഖാരി, ഇബ്രാഹിം ബാദുഷ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ജബ്ബാർ അശാഫി, ബദ്രിയ നഗർ ജുമാ മസ്ജിദ് ഖത്തീബ്  ഷറഫുദ്ദീൻലത്തീഫിയ, പെർവാഡ്  കടപ്പുറം ജുമാ മസ്ജിദ് ഖത്തീബ് ഉമ്മർ ഹിമമി, കോട്ട ശുക്ർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ നാസർ അശാഫി  എന്നിവരാണ് ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ മഹല്ല് നിവാസികളോട് അഭ്യർത്ഥിച്ചത്.


No comments