JHL

JHL

മംഗളൂരു ദുബായ് മാർക്കറ്റിൽ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു; കാസഗോഡ് സ്വദേശിക്കെതിരെ കേസ്.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു ദുബായ് മാർക്കറ്റിൽ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു; കാസഗോഡ് സ്വദേശിക്കെതിരെ കേസ്.

ഇയാൾ വിലകൂടിയ വാച്ച് വിൽക്കാനാണ് ദുബായ് മാർക്കറ്റിൽ എത്തിയതെന്നാണ് സൂചന, വാച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇത് മോഷ്ടിച്ച വാച്ചായിരിക്കാം എന്ന സംശയത്തോടെ കടയുടമകൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസുകാരിൽ ഒരാളെ ഇയാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കുത്തേറ്റ പോലീസുകാരൻ വിനോദ് നോർത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് കമ്മീഷണർ പറഞ്ഞു. ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സംഭവത്തിന് വർഗീയ നിറം നൽകിയത് തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു.


No comments