JHL

JHL

എയിംസ് അനിശ്ചിതകാല നിരാഹാര സമരം; പിന്തുണയറിയിച്ച് കെ.സി.വൈ.എം ഉപവസിച്ചു

കാസർകോട്(www.truenewsmalayalam.com) : എയിംസ് ജനകീയ കൂട്ടായ്മ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ അറിയിച്ച് കെ.സി.വൈ.എം. തലശ്ശേരി അതിരൂപത ഉപവാസം നടത്തി.

 കാസർകോടിന്റെ പേര് എയിംസ് ശുപാർശയിൽ ഉൾപ്പടുത്തി സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു. തലശ്ശേരി അതിരൂപത പ്രസിഡന്റ് ജോയൽ ജോസഫ് തൊട്ടിയിൽ സമരം ഉദ്ഘാടനം ചെയ്തു. സിജോ അമ്പാട്ട്, വിപിൻ ജോസഫ് മാറാട്ടുകുന്നേൽ, സോജോ ചക്കാലക്കൽ, ജിബിൻ ജോസഫ് തുണ്ടത്തിൽ, അൽന ആന്റണി, സി. ജയ ആന്റോ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അൻസിൽ രാജു, ഡിമൽ പനത്തടി എന്നിവർ സംസാരിച്ചു.



No comments