JHL

JHL

മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഇന്നലെ മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.

 ബംഗളൂരു ശക്തി നഗർ സ്വദേശി പാര്‍ത്ഥ സാരഥി (73) യാണ്‌ മരിച്ചത്‌. പൊലീസ്‌ വാട്‌സാപ്പില്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്‌ സഹോദരനായ ഗോപുകുമാറിനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പാലക്കാടും മലപ്പുറത്തും ബന്ധുക്കളുള്ള പാര്‍ത്ഥസാരഥി അങ്ങോട്ട്‌ പോയതായിരിക്കാമെന്ന ധാരണയിലായിരുന്നു കുടുംബം. അവിടെ അന്വേഷിച്ച്‌ എത്തിയിട്ടില്ലെന്നറിഞ്ഞതോടെ കങ്കനാടി പൊലീസില്‍ കാണാനില്ലെന്ന്‌ പരാതി നല്‍കിയിരുന്നു. തിരച്ചിലിനിടയിലാണ്‌ വാട്‌സാപ്പില്‍ ഗ്രൂപ്പില്‍ പൊലീസിന്റെ അറിയിപ്പ്‌ ശ്രദ്ധയില്‍പ്പെട്ടതും തിരിച്ചറിഞ്ഞതും.

 മംഗല്‍പ്പാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.



No comments