JHL

JHL

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ എസ്.ഡി.പി.ഐ കുമ്പള കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കുമ്പള(www.truenewsmalayalam.com) : കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ജനങ്ങളെ വീണ്ടും ദുരിതകയത്തിലേക്ക് തള്ളി വിടാനുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് വൈദ്യൂതി നിരക്ക് വിലവർദ്ധനവ് എന്ന് എസ്‌ഡിപിഐ.

 വൈദ്യൂതി വില വർധനവിൽ നിന്നും സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാകുമെന്ന് നേതാക്കൾ അറിയിച്ചു. എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുബാറക് ഹൊസങ്കടി ഉദ്ഘാടനം ചെയ്തു.

എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ചിൽ സെക്രട്ടറി സലാം കുമ്പള സ്വാഗതവും കുമ്പള പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി നന്ദിയും പറഞ്ഞു.



No comments