JHL

JHL

മാലിന്യം: മംഗല്‍പ്പാടി പഞ്ചായത്തിനെതിരെ സി പി എം പ്രതിഷേധം

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്‌നത്തിനെതിരെ സി പി എം പ്രതിഷേധപ്രകടനം നടത്തി. പഞ്ചായത്ത്‌ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭരണ കക്ഷിയായ ലീഗിനേയും ചില ഉദ്യോഗസ്ഥരേയും സ്വാധീനിച്ചു നിയമം കൈയ്യിലെടുത്ത മുതലാളിമാര്‍ അശാസ്‌ത്രീയമായി കെട്ടിടം പണിയുന്നതാണ്‌ മാലിന്യ പ്രശ്‌നത്തിന്‌ കാരണമെന്ന്‌ നേതാക്കള്‍ ആരോപിച്ചു. നിര്‍മ്മാണ ചട്ടങ്ങള്‍ മറി കടന്ന്‌ ഫ്‌ളാറ്റുകളും വ്യാപാര സ്ഥാപനങ്ങളും നിര്‍മ്മിച്ചതില്‍ വന്‍ അഴിമതിയുണ്ട്‌. ഇതാണ്‌ പഞ്ചായത്തിനെ മാലിന്യത്തിന്റെ പര്യായമായി മാറ്റിയത്‌. ഇതിനു പുറമെ മാലിന്യ സംസ്‌ക്കരണത്തില്‍ പഞ്ചായത്ത്‌ സ്വീകരിക്കുന്ന അയഞ്ഞ സമീപനം ജനങ്ങളുടെ ആകെ ആരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നു. പഞ്ചായത്ത്‌ അധികൃതരുടെ ജനങ്ങളോടുള്ള വെല്ലുവിളി തുടരാനാണ്‌ ഭാവമെങ്കില്‍ ഇതിലും വലിയ ജനകീയ രോഷം നേരിടേണ്ടിവരുമെന്നും മാര്‍ച്ച്‌ മുന്നറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നത്‌ വരെ പ്രക്ഷോഭം തുടരുമെന്നു നേതാക്കള്‍ പറഞ്ഞു.


No comments