JHL

JHL

ബാഡൂരിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

ബാഡൂർ(www.truenewsmalayalam.com) : ബാഡൂരിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ. 

നെയ് മുഗർ സ്വദേശിയായ സീതാരാമറായ് (36) എന്നയാളെയാണ് 18.18 ലിറ്റർ കർണ്ണാടക മദ്യവുമായി കുമ്പള റേഞ്ച് എഇഐ ജോസഫും സംഘവും പിടികൂടിയത്.

ഇയാൾ മുൻ അബ്കാരി കേസുകളിലും പ്രതിയാണ്. സിഇഒ മാരായ കെ.സിജു, കെ.വിനോദ്, എം.എം.അഖിലേഷ്, എ.കെ.നസിറുദീൻ , ഡ്രൈവർ വിജയൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



No comments