JHL

JHL

അനന്തപുരം ക്ഷേത്രത്തിലെ വാർഷികോത്സവം സമാപിച്ചു.

കുമ്പള(www.truenewsmalayalam.com) : അനന്തപുരം ക്ഷേത്രത്തിലെ വാർഷികോത്സവം സമാപിച്ചു. ദേലമ്പാടി ഗണേശതന്ത്രി കാർമികത്വം വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം, വേദപാരായണം എന്നിവ നടന്നു. സോപാനസംഗീതത്തിന് പയ്യന്നൂർ കെ.വി.രാജൻ മാരാർ നേതൃത്വം നൽകി. അനന്തപുരം പ്രകൃതി യുവതയുടെ സാംസ്കാരിക കലാപരിപാടികളുമുണ്ടായിരുന്നു. നായ്ക്കാപ്പ് വിഷ്ണുനഗർ വികസന സമിതി തിരുമുൽക്കാഴ്ച സമർപ്പണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഉത്സവം നടന്നത്.


No comments