JHL

JHL

ശാസ്താ നഗർ; മീത്തല ബള്ളൂർ റോഡ് നാടിനു സമർപ്പിച്ചു.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മജൽ അഞ്ചാം വാർഡിലെ ശാസ്താനഗർ  മീത്തലെ ബള്ളൂർ റോഡ്   എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിനു സമർപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ, വാർഡ് മെമ്പർ ഗിരീഷ്, മുസ്ലിം ലീഗ്  കാസർഗോഡ് ജില്ല സെക്രട്ടറി മുനീർ ഹാജി, മുസ്ലിംലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി. കുഞ്ഞാമു ഹാജി, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി, ചൗക്കി ഏരിയാ കോട്ട  ഭഗവതിക്ഷേത്ര കാരണവർ ചന്ദ്രശേഖർ, രാജേഷ് ശാസ്താനഗർ, പ്രശാന്ത് ,ബി മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ് കുഞ്ഞി മജൽ, ഇഖ്ബാൽ ചൗക്കി, പി എസ് ഫസൽ ,മുഹമ്മദ് ചെർക്കളം, സിറാജ് മുപ്പ അസ്ഫർ ,ഹാഷിം ,ലത്തീഫ്, അബ്ദുല്ല ,മുഹമ്മദ് ഖത്തർ, സാകിർ, മോഹൻ നാഗേഷ് രഞ്ജിത്ത്  രമേശൻ പ്രവീൺകർണ്ണൻ.എം എഫ് സി  ക്ലബ്ബംഗങ്ങൾ, തുടങ്ങി നൂറോളം പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.

വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റ ഇടപെട്ടതിനെ തുടർന്ന്എൻ എ നെല്ലിക്കുന്ന് എം എൽ എ ഹാർബർ എഞ്ചിനീയറിങ്ങ് വിഭാഗവുമായി ബന്ധപ്പെട്ട് തുടർന്ന് 40 ലക്ഷത്തോളം രൂപയാണ് ഈ റോഡിനായി അനുവദിച്ചത്.



No comments