JHL

JHL

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം; വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com): പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം; വളണ്ടിയർമാർക്കുള്ള പരിശീലന  പരിപാടി സംഘടിപ്പിച്ചു.

27 ന് നടക്കുന്ന ദേശീയപൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വളണ്ടിയർമാർക്കുള്ള പരിശീലന  പരിപാടി സംഘടിപ്പിച്ചത്.

കാസറഗോഡ് ബ്ലോക്ക്  പഞ്ചായത്ത്‌  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ്  കർളെയുടെ അധ്യക്ഷതയിൽ കുമ്പള ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീമതി  താഹിറ  യുസഫ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക്‌ മെമ്പർ  ശ്രീമതി പ്രേമഷേട്ടി, കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ,  മെമ്പർമാരായ  അജയ്, ശോഭ, കൗലത്ത്, രവിരാജ്, സബൂറ എന്നിവർ ആശംസകൾ നേർന്നു.  കുമ്പള സി.എച് സി മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ ക്ലാസ്സ്‌ എടുത്തു. പി.എച് എൻ സൂപ്പർവൈസർ എലിസബത്ത്, പി.എച് എൻ കുഞ്ഞാമി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗന്നിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ബാലചന്ദ്രൻ സി സി എന്നിവർ പൾസ് പോളിയോയെ കുറിച്ചുള്ള വിഷയങ്ങൾ അവതരിപ്പിച്ചു. കുമ്പളപഞ്ചായത്തിൽ 4496കുട്ടികൾക്ക് 41 ബൂത്തുകളിൽ വാക്‌സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജെ.എച് ഐ മാരായ നൂർജഹാൻ,

 ആദർശ്, അഖിൽ, ആദേഷ്, ജെ പി എച്  എൻ മാരായ  ശാരദ, സബീന, ശാലിനി,സ്വപ്ന എന്നിവർ നേതൃത്വം നൽകി. കുമ്പള ഗ്രാമ പഞ്ചായത്തിലെ  ആശപ്രവർത്തകരും  അംഗൻവാടി വർക്കർമാരും, വോളണ്ടിയർമാരും ട്രെയിനിങ്ങിൽ പങ്കെടുത്തു.

യോഗത്തിനു ഹെൽത്ത് ഇൻസ്‌പെക്ടർ ഗണ്ണിമോൾ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി. നന്ദിയും പറഞ്ഞു.



No comments