JHL

JHL

നൈഫ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു.

ദുബൈ(www.truenewsmalayalam.com) : കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ  നായിഫിൽ പ്രധിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ കോവിഡ്  പോരാളികളുടെ  ഒത്തുചേരൽ    നൈഫ് ഫെസ്റ്റിൻറെ ലോഗോ പ്രകാശനം യു.ഏ.ഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ  യഹിയ തളങ്കര ദുബൈ കെഎംസിസി  കാസറകോട് ജില്ലാ പ്രസിഡന്റ്  അബ്ദുല്ല ആറങ്ങാടിക്ക് നൽകി പ്രകാശനം ചെയ്തു.

 2022  മാർച്ച് 26  വൈകുനേരം 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ  സേവന പ്രവർത്തകരുടെ ഫുട്‌ബോൾ ലീഗ്, കുടുംബ സംഗമം തുടങ്ങി നിരവധി വിനോദ കായിക മത്സരങ്ങൾ നടത്തപ്പെടും,  സംഗമത്തിൽ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക്  പിന്തുണ  നൽകിയ   വ്യാവസായിക, മാധ്യമ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ  ആദരിക്കും   ചടങ്ങിൽ  സി.എ ബഷീർ പള്ളിക്കര , ഷബീർ കീഴൂർ, ഫൈസൽ പട്ടേൽ, അഷ്‌കർ ചൂരി, ഷബീർ കൈതക്കാട്, ഇബ്രാഹിം ബെരിക്ക, സുബൈർ അബ്ദുല്ല, ഷുഹൈൽ കോപ്പ എന്നിവർ സംബന്ധിച്ചു.



No comments