JHL

JHL

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചു.

തിരുവനന്തപുരം(www.truenewsmalayalam.com) : കോവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ നടത്താനാണ് തീരുമാനം. ക്ലാസുകളിൽ 50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കൂ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സർവിസുകൾക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ല അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.


No comments