JHL

JHL

കോടികൾ വിലമതിക്കുന്ന ആംബർഗ്രിസ് വിറ്റതുമായി ബന്ധപ്പെട്ട് ആറ് പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : കോടികൾ വിലമതിക്കുന്ന ആംബർഗ്രിസ് വിറ്റതുമായി ബന്ധപ്പെട്ട് ആറ് പേർ പിടിയിൽ.

കുന്ദാപൂർ സ്വദേശി പ്രശാന്ത് (24), ബംഗളൂരു സ്വദേശി സത്യരാജ് (32), തെങ്കപ്പടവിൽ രോഹിത് (27), അടൂരിലെ രാജേഷ് (37), തെങ്കയേടപ്പടവിൽ വിരൂപാക്ഷ (37), നാഗരാജ് (31) എന്നിവരാണ് 3.48 കോടി രൂപ വിലമതിക്കുന്ന 3.480 കിലോഗ്രാം ആംബർഗ്രിസ് വിറ്റ കേസിൽ അറസ്റ്റിലായത്.

തമിഴ്‌നാട് സ്വദേശിയായ സേദു മാണിക്യ എന്ന മത്സ്യത്തൊഴിലാളിയിൽ നിന്നാണ് ഇവർക്ക് ആംബർഗ്രിസ് ലഭിച്ചത്.


No comments