JHL

JHL

ജില്ലയിൽ കഞ്ചാവ് വിതരണം നടത്തുന്നയാൾ പിടിയിൽ.

കാസറഗോഡ്(www.truenewsmalayalam.com) : ജില്ലയിൽ കഞ്ചാവ് വിതരണം നടത്തുന്നയാൾ പിടിയിൽ.

ആലമ്പാടി സ്വദേശി മുഹമ്മദ്‌ കബീർ(38) എന്നയാളാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളുടെ മൊഴിയിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രായിലുള്ളതായി പോലീസിന് വിവരം ലഭിച്ചു.

പിന്നീട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ. പി. എസ് ആന്ധ്രാ പോലീസിൽ അറിയുച്ചു, തുടർന്ന് പ്രതിയെ വിശാഖ പട്ടണത്തിൽ നിന്നും അറസ്റ് ചെയ്തു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഞ്ചത്തൂരിൽ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടി.

അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ വി.വി.മനോജ്‌, എസ്. ഐ സി. കെ.ബാലകൃഷ്ണൻ, എസ്. സി. പി. ഒ ശിവകുമാർ, സി. പി. ഒ മാരായ ഗോകുല, ഷജീഷ്, ഡ്രൈവർ രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു

No comments