JHL

JHL

കുമ്പള പൊലീസിന്റെ സഹജീവിസ്‌നേഹം; വഴിയില്‍ അവശനായി വീണു കിടന്ന മധ്യവയയസ്കന് പുതുജീവന്‍

കുമ്പള(www.truenewsmalayalam.com) : വിദ്യാര്‍ത്ഥികളുടെയും പൊലീസിന്റെയും സഹജീവിസ്‌നേഹം വഴിയില്‍ അവശനായി വീണു കിടന്ന മധ്യവയസ്‌ക്കനു പുതുജീവന്‍ നല്‍കി.

കുമ്പള ബസ്‌സ്റ്റാന്റില്‍ അവശനായി വീണു കിടന്ന ഇയാളെ അതുവഴി എത്തിയ വിദ്യാര്‍ത്ഥികള്‍ എടുത്തു കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

 എ എസ്‌ ഐ രതീഷ്‌, ജനമൈത്രി പൊലീസിലെ ശ്രീകുമാര്‍, വിനീത്‌ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിയ പൊലീസ്‌ വികൃതനായിരുന്ന അജ്ഞാതനെകുളിപ്പിച്ചു. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങി ധരിപ്പിച്ചു പ്രാഥമിക ശ്രുശ്രൂഷക്കു ശേഷം കന്യപ്പാടിയിലെ ആശ്രമത്തിലെത്തിക്കുകയും അയാളെക്കുറിച്ചുള്ള വിവരം ശേഖരിച്ചു ബന്ധുക്കള്‍ക്കു കൈമാറുകയും ചെയ്‌തു.

തൃശൂര്‍ കുരിയച്ചിറ സ്വദേശി ജോര്‍ജ്‌ ജോസഫാ(54)ണ്‌ ആളെന്നു പൊലീസ്‌ തിരിച്ചറിഞ്ഞു. 



No comments