JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊഗ്ഗുവിൻ്റെ രാജി രാഷ്ട്രീയ നാടകം; മുസ്ലിം ലീഗ്

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി-സിപിഎം പരസ്യ കൂട്ട് കെട്ടിൻ്റെ പേരിൽ ബിജെപിയിൽ ഉണ്ടായ പൊട്ടിത്തെറികളുടെ ഭാഗമായി മൗനികളായി മാളത്തിൽ ഒളിച്ചിരുന്ന സി പി എം കാർ അവരുടെ പ്രതിനിധിയും കൊലക്കേസ് പ്രിതിയുമായ ഒളിവിൽ കഴിയുന്ന ചെയർമാൻ കൊഗ്ഗു രാജി നൽകി എന്ന് വാർത്തയുണ്ടാക്കി കപട നാടകം കളിക്കുകയാണന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

 വേറൊരാളുടെ കയ്യിൽ രാജി കത്ത് കൊടുത്ത് വിട്ടാൽ അത് സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിയുമോ എന്നുള്ളത് അറിയാത്ത മണ്ടൻമാരാണോ സി പി എം കാർ. ഒന്നുകിൽ നേരിട്ട് രാജി നൽകണം അതിന് കഴിയില്ലെങ്കിൽ ഗസറ്റഡ് ഓഫീസർമാർ സാക്ഷിപ്പെടുത്തി കത്ത് കൊടുത്തയക്കണം ഇത് രണ്ടും ചെയ്യാതെ വാർത്തകളിൽ സ്ഥാനം പിടിപ്പിച്ച് വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള കപട നാടകമാണ് ഇതിന് പിന്നിലെന്നും, ഇതി തിരിച്ചറിയാനുള്ള സാമാന്യ ബോധം പൊതുജനത്തിനുണ്ടെന്നും പ്രസിഡണ്ട് അഡ്വ.സക്കീർ അഹ്മദും ജനറൽ സെക്രട്ടറി കെ വി  യൂസുസുഫും ആരോപിച്ചു.


No comments