JHL

JHL

ഇന്ത്യൻ സിനിമാലോകം സംഗീത വിടവ് നികത്തിയത് ലതാമങ്കേഷ്കറിലൂടെ; സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ.

മൊഗ്രാൽ(www.truenewsmalayalam.com) : വിഭജനാനന്തരം ഇന്ത്യൻ സിനിമാ സംഗീതത്തിൽ വന്ന വലിയ വിടവ് നികത്തിയത് ലതാമങ്കേഷ്കർ എന്ന അനുഗ്രഹീത ഗായിക യിലൂടെയായിരുന്നുവെന്ന് കേരള സർക്കാർ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ  സംഘടിപ്പിച്ച ലതാ മങ്കേഷ്കർ  അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

 ചടങ്ങിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി.സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് മാപ്പിള ആർട്സ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു. ഇശൽ ഗ്രാമത്തിലെ കലാകാരന്മാരായ മുഹമ്മദ് യാഹൂ, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,എ എം അബ്ദുൽ ഖാദർ എന്നിവർ ലതാ  മങ്കേഷ്കറുടെ ഗാനങ്ങൾ ആലപിച്ചു.

എ കെ ഇബ്രാഹിം കാലു ഭായ്, ഹമീദ് പെർവാഡ്, സി എം ഹംസ, എ എം സിദ്ദീഖ് റഹ്മാൻ, എംഎം റഹ്മാൻ, എം പി അബ്ദുൽ ഖാദർ, എംഎസ് അഷ്റഫ്, അസീസ് ടൈലർ,ടി എ ജലാൽ, മുഹമ്മദ് ലക്ഷംവീട് എന്നിവർ സംബന്ധിച്ചു. കെ വി അഷ്റഫ് നന്ദി പറഞ്ഞു.



No comments