JHL

JHL

കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി 4 മലയാളി യുവാക്കൾ മംഗളൂരുവിൽ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി 4 മലയാളി യുവാക്കൾ മംഗളൂരുവിൽ പിടിയിൽ.

പടന്നക്കാട് സ്വദേശി വി.പി ആസിര്‍(36), കാഞ്ഞങ്ങാട് സൗദേശി എന്‍ ഷെരീഫ്(32), മലയാളികളും ബാഗമണ്ഡലം കരിക്കെ തോട്ടംവീട്ടില്‍ താമസക്കാരുമായ എം.എ ജാബിര്‍(35), എല്‍.കെ ഷഹാദ്(27) എന്നിവരാണ് കങ്കനാടി പോലീസ് പിടിയിലായത്.

തിമിംഗല വിസര്‍ജ്യം (ആംബർഗ്രിസ്) വില്‍പ്പന നടത്തുന്ന അന്തര്‍ സംസ്ഥാന റാക്കറ്റില്‍പെട്ട സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ 2.2 കോടി രൂപ വിലവരുന്ന ആംബർഗ്രിസാണ് ഇവരിൽ നിന്നും പിടികൂടിയത്.

ജപ്പിനമൊഗറുവില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്, ഇവരിൽ നിന്നും സഞ്ചരിച്ച കാര്‍, മൊബൈല്‍ഫോണുകള്‍, പണം എന്നിവയും പിടിച്ചെടുത്തു.



No comments