JHL

JHL

ഉപ്പളയിൽ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല; പിതാവിനനുകൂലമായി കോടതി വിധി.

ഉപ്പള(www.truenewsmalayalam.com) : അസുഖ ബാധിതനും വയോജകനുമായ പിതാവിന് മക്കൾ ചെലവിന് നൽകിയില്ല.14000/- രൂപ പ്രതിമാസം  നൽകാൻ കുടുംബ കോടതി വിധിച്ചു.

 ഉപ്പള കസായി ഗല്ലിയിൽ  താമസിക്കുന്ന ഷെയ്ഖ് അഷ്‌റഫ് ഹുസൈനാണ് മക്കളായ ഷെയ്ഖ് അമീൻ ഹുസൈൻ ,ഹഫ്സ ബാനു എന്നിവർക്കെതിരെയാണ് കാസർഗോഡ് കുടുംബ കോടതിയിൽ പരാതി സമർപ്പിച്ചത്.

 2 മക്കളും കൂടി പ്രതിമാസം 14000 രൂപയും 2019 നവംബർ മാസം മുതൽ 2020 നവംബർ വരെ 24 മാസത്തെ തുക 336000 രൂപ 3 മാസത്തിനകം കോടതിയിൽ കെട്ടിവെക്കാനും ഉത്തരവായിട്ടുണ്ട്.

 കോടതി ചെലവായ 3000 രൂപയും അനുവദിച്ചിട്ടുണ്ട് പ്രസ്തുത വിധി പ്രകാരം പണം നൽകിയില്ലെങ്കിൽ മക്കളുടെ സ്വത്ത് വകകൾ ജപ്തി ചെയ്യാൻ ഹർജി നൽകി വസൂലാക്കാമെന്നും കുടുംബ കോടതി ജഡ്ജി ടി.കെ. രമേശ് കുമാർ വിധിയിൽ പ്രസ്താവിച്ചു.

പിതാവായ ഹർജിക്കാരന് വേണ്ടി പി.എ.എഫ് അസ്സോസിയേറ്റ് അഭിഭാഷകർ അഡ്വ:പി.എ  ഫൈസൽ,അഡ്വ: ഫാത്തിമത്ത് സുഹറ പി.എ,അഡ്വ : ജാബിർ അലി എന്നിവർ ഹാജരായി.



No comments