JHL

JHL

കുമ്പളയിലെ താജ് ഹോട്ടലിന് തീവെച്ച സംഭവം; ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കുമ്പള യൂണിറ്റ് പ്രതിഷേധിച്ചു.

കുമ്പള(www.truenewsmalayalam.com) : ഹോട്ടൽ& റസ്റ്റോറൻറ്  അസോസിയേഷൻ ജില്ലാ  പ്രസിഡണ്ട്  താജ് അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള  കുമ്പളയിലെ താജ് ഹോട്ടലിന് രാത്രിയുടെ മറവിൽ തീവെച്ച് നശിപ്പിക്കാനുള്ള ശ്രമത്തിൽ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ കുമ്പള യൂണിറ്റ് പ്രതിഷേധിച്ചു. 

 തീവെപ്പിന് പിന്നിൽ സാമൂഹ്യവിരുദ്ധറാണാ, മോഷ്ടാക്കൾ ആണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ തീ വെക്കുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് വെച്ചതിനാൽ മുഖം വ്യക്തമല്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. തീവെപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ കുമ്പള യൂണിറ്റ് ആവശ്യപ്പെടുന്നത്.


No comments