JHL

JHL

മുസ് ലിം ലീഗ് നേതാവിൻ്റെ സാമ്പത്തിക ആരോപണം നിഷേധിച്ച് പ്രമുഖ വ്യവസായി രംഗത്ത്

കുമ്പള (www.truenewsmalayalam.com): സഊദി ജിദ്ദയിൽ അടുത്ത് തന്നെ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന 'ആഫിയ അൽ ഖലീജ്' എന്ന മെഡിക്കൽ സെന്ററുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാവും വ്യവസായിയുമായ വി.പി അബ്ദുൽ കാദർ തനിക്കെതിരേ  ഉന്നയിക്കുന്ന ആരോപണം വസ്തുതക്ക് നിരക്കാത്തതും പച്ചക്കള്ളവുമാണെന്ന്
ജി.സി.സി രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവത്തിക്കുന്ന പ്രമുഖ വ്യവസായി
അബ്ദുല്ല ഇബ്രാഹിം അരിയപ്പാടി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ മെഡിക്കൽ സെന്ററിനായി 84 ലക്ഷം രൂപ അദ്ദേഹം മുതൽ മുടക്കിയെന്നും എന്നാൽ ഇങ്ങനെയൊരു സ്ഥാപനം അവിടെയില്ലയെന്നുമാണ് വി.പി അബ്ദുൽ കാദർ എനിക്കെതിരേ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
'ആഫിയ അൽ ഖലീജ്' എന്ന  മെഡിക്കൽ സെന്റർ ഉടൻ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന നിർമാണം പൂർത്തികരിച്ച സ്ഥാപനമാണ്.
സ്ഥാപനത്തിന്റെ പേരിൽ 84 ലക്ഷം രൂപ കൈപറ്റിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
84 നിക്ഷേപിക്കാമെന്ന്  പറഞ്ഞിരുന്നു.എന്നാൽ സ്ഥാപനത്തിനായി അദ്ദേഹം മുതൽ മുടക്കിയത് 20 ലക്ഷത്തിൽപരം രൂപ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക രേഖകൾ സൗദിയിലാണ്.
അവിടെ എത്തി രേഖകൾ പരിശോധിച്ചാൽ മാത്രമേ ആദ്ദേഹം നിക്ഷേപിച്ച തുക എത്രയെന്ന് കൃത്യമായി പറയാനാകൂ. പല ഘഡുക്കളായി  സഊദി കറൻസിയായാണ് അയാൾ നിഷേപം നടത്തിയിരിക്കുന്നത്.
ധാരണ പ്രകാരം സ്ഥാപനത്തിനായി മുതൽമുടക്കാനുള്ള ബാക്കി തുക നിക്ഷേപിക്കാതെ കമ്പനിയുമായിട്ടുള്ള ഉടമ്പടി പൂർണമാവില്ല. തന്നെ കൂടാതെ മറ്റു മൂന്നുപേർ ഒപ്പ് വെച്ച ഉടമ്പടിയാണ്. പക്ഷെ എനിക്കെതിരേ മാത്രമാണ് ഇയാൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മുൻ ധാരണ പ്രകാരം നിക്ഷേപം നടത്താമെന്ന് പറഞ്ഞ മുഴുവൻ തുകയും നിക്ഷേപം നടത്താതെ 20 ലക്ഷത്തിൽപരം രൂപ മാത്രം നിക്ഷേപിച്ച്  84 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് പ്രചരിപ്പിച്ച് തനിക്കെതിരേ.പി. അബ്ദുൽ കാദർഗൂഡാലോചന ന്നടത്തുകയാണ്.
വസ്തുതക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ച് അപവാദങ്ങൾ പ്രചരിക്കുന്നത് എനിക്ക് വലിയ മാനഹാനിയുണ്ടാക്കി.
വ്യാജ ആരോപണം ഉന്നയിച്ച
സംഭവത്തിൽ വി.പി അബ്ദുൽ കാദറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബ്ദുല്ല ഇബ്രാഹീം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


No comments