JHL

JHL

സ്പോർട്‌സ് കൗൺസിൽ ഓഫീസിന് തറക്കല്ലിട്ടു.

കാസർകോട്(www.truenewsmalayalam.com) : ജില്ലാ സ്പോർട്‌സ് കൗൺസിലിന് നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാൻ നിർവഹിച്ചു.

 സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അനുവദിച്ച 21,87,000 രൂപ ഉപയോഗിച്ച് ജില്ലാ നിർമിതികേന്ദ്രം നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമാണം മേയിൽ പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കും. 

ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, ടി.വി.ബാലൻ, പി.അനിൽ, ടി.വി.കൃഷ്ണൻ, പള്ളം നാരായണൻ, വി.വി.വിജയമോഹനൻ, എം.എസ്.സുധീപ് ബോസ്, കൃഷിത്കുമാർ എന്നിവർ സംസാരിച്ചു.



No comments