JHL

JHL

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ജൽസക്ക് ഇന്ന് തുടക്കമാകും.

കുമ്പള(www.truenewsmalayalam.com) : ഇമാം ശാഫി ( റ ) നാമോധയത്തിൽ കുമ്പള ബദ് രിയാ നഗറിൽ പ്രവർത്തിച്ചു വരുന്ന മത ഭൗതിക വിദ്യഭ്യാസ സമുച്ചയമായ ഇമാം ശാഫി ഇസ് ലാമിക് അക്കാദമിയിൽ വർഷം തോറും നടത്തി വരുന്ന ജൽസ: സീറത്തു ഇമാം ശാഫി (റ) ആണ്ട് നേർച്ച ഇന്ന് മുതൽ 26 വരെ നടക്കും. 

വൈകിട്ട് നാലിന് സിയാറത്തിന് മാഹിൻ മുസ് ലിയാർ തൊട്ടി നേതൃത്വം നൽകും. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് അറബി കുമ്പള പതാക ഉയർത്തും. ഖത്തമുൽ ഖുർആന് എം.പി മുഹമ്മദ് സഅദി നേതൃത്വം നൽകും. രാത്രി ഏഴിന് സമസ്ത ജന. സെക്രട്ടറി ഫ്രെ.കെ. ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. എം. എ മുഹമ്മദ് ഇസുദ്ധീൻ അധ്യക്ഷനാകും.മംഗളൂരു ഖാസി ത്വാഖ അഹ്മദ് മുസ് ലിയാർ പ്രാർഥന നടത്തും. എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാഥിവും. യഹ് യ തളങ്കര, മൊയ്ലാർ അബ്ദുൽ കാദർ ഹാജി, കെ.എൽ.അബ്ദുൽ ഖാദർ അൽ- ഖാസിമി,അബ്ദുൽ സലാം ദാരിമി ആലംപാടി, അബ്ബാസ് ഫൈസി പുത്തിഗെ, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, സിറാജുദ്ധിൻ ഫൈസി ചേരാൽ, മജീദ് ദാരിമി പയ്യക്കി, ഷാഫി ഹാജി മീപ്പിരി, പി.വി.സുബൈർ നിസാമി സംസാരിക്കും. രാത്രി എട്ടിന് ഉമ്മർ ഹുദവി പുളപ്പാടം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹാദി തങ്ങൾ പ്രാർഥന നടത്തും.25 ന് പ്രാസ്ഥാനിക സംഗമം സയ്യിദ് കെ.എസ്.ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും .സ്പീക് അബ്ദുൽ ഹമീദ് അധ്യക്ഷനാകും. എൻ‌.എ നെല്ലിക്കുന്ന് എം.എൽ.എ, അബ്ദുൽ സലാം വാഫി വാവൂർ, അബൂബക്കർ സാലൂദ് നിസാമി, താജുദ്ധീൻ ദാരിമി പടന്ന, ഹുസൈൻ തങ്ങൾ മാസ്ത്തിക്കുണ്ട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി സംസാരിക്കും. രാത്രി ഏഴിന് മൗലിദിന് സഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. അഷ്റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തും.26 ന് രാവിലെ 10ന് ഇത്തിസാൽ കുടുംബ സംഗമം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ്  ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മൗലവി പ്രാർഥന നടത്തും. ബി.കെ. അബ്ദുൽ ഖാദർ അൽ- ഖാസിമി അധ്യക്ഷനാകും. അസ് ലം  അസ്ഹരി പൊയ്തും കടവ്, അൻവർ അലി ഹുദവി, ഒമാൻ മുഹമ്മദ് ഹാജി, മുനീർ ഹാജി സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് അബ്ദുൽ വാഹിദ് മുസ് ലിയാർ മജ്ലിസുന്നൂറിന് നേതൃത്വം നൽകും.



No comments