JHL

JHL

ലഹരി വ്യാപനത്തിനെതിരെ നാടിളക്കി മൊഗ്രാൽ ദേശീയവേദിയുടെ ബോധവൽക്കരണ ഗ്രാമപഞ്ചായത്ത് പദയാത്ര.

മൊഗ്രാൽ(www.truenewsmalayalam.com) : വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തി നെതിരെ നാടിളക്കി മൊഗ്രാൽ ദേശീയവേദിയുടെ ഗ്രാമസഞ്ചാര ബോധവൽക്കരണ പദയാത്ര ശ്രദ്ധേയമായി.

 പേരാൽ യുണൈറ്റഡ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര ഇശൽ ഗ്രാമത്തിലൂടെ 16 പ്രദേശങ്ങൾ സഞ്ചരിച്ച് 16 കിലോമീറ്റർ താണ്ടിയാണ് മൊഗ്രാൽ ടൗണിൽ  സമാപിച്ചത്. മൊഗ്രാൽ  ദേശീയവേദിയുടെ ലഹരിക്കെതിരെയുള്ള ഈ പടപ്പുറപ്പാട് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന്  ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മാത്യു എം എ അഭിപ്രായപ്പെട്ടു. പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി മാത്യു എംഎ. മൊഗ്രാൽ  ദേശീയവേദി   ഏറ്റെടുക്കുന്ന ഓരോ വിഷയവും ജനനന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വേദി പ്രസിഡണ്ട് എ  എം സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി  കെ ജാഫർ സ്വാഗതം പറഞ്ഞു.

വിമുക്തി ജില്ലാ കോ-ഓർഡിനേറ്ററും,  എക്സൈസ് ഓഫീസറു മായ എൻജി രഘുനാഥൻ പദയാത്രയിലുടനീളം ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും  ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജമീലാ- സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത്- നസീർ കല്ലങ്കൈ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ താഹിറാ -ഷംസീർ, സി എം മുഹമ്മദ്, കുമ്പള സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: ദിവാകർ റൈ, ഹെൽത്ത് സൂപ്പർവൈസർ ബി അശ്റഫ്, ഡോ: പ്രസീത ഹോമിയോപ്പതി പേരാൽ. എം മാഹിൻ മാസ്റ്റർ, നിസാർ പെർവാഡ്, സെഡ് എ മൊഗ്രാൽ, ടി എം ഷുഹൈബ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ, പേരാൽ ജി എൽബിഎസ്  സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് ബി എ,  ക്ലബ് പ്രതിനിധികളായ റഫീഖ്,സിദ്ദീഖ്, കെ പി സീതി, ആരിഫ്, ലിയോ ഫെർണാണ്ടസ്, കേശവ മേസ്ത്രി, ബദറുദ്ദീൻ, ബി എ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഖലീൽ, കെ കെ അഷ്‌റഫ്‌, കെ അറബി കൊപ്പളം, എ ബി അബ്ദുള്ള പെർവാഡ് കടപ്പുറം, മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഹെഡ് മാസ്റ്റർ മനോജ് എ, ഖാദർ മാഷ്,  സിവിൽ എക്സൈസ് ഓഫീസർ അസറുദ്ദീൻ മൊഗ്രാൽ, എക്സൈസ് പ്രവന്റിവ്‌  ഓഫീസർ ദിവാകരൻ എൻവി, വിവിധ ജുമാമസ്ജിദ് ഖത്തീബ് മാരായ മുജീബ് റഹ്മാൻ നിസാമി, അബ്ദുസലാം വാഫി വാവൂർ ഷറഫുദ്ദീൻ ലത്തീഫിയ, അൻവർ അലി ഹുദവി, മുഹമ്മദ് അഷ്റഫ് ഫൈസി ദേലംപാടി, അലി മൗലവി കോട്ട റോഡ്, ബി വി ഹമീദ് മൗലവി കടവത്ത്, എം എ ഹമീദ് സ്പിക്ക്,സി ഹിദായത്തുള്ള, ഹമീദ് കാവിൽ, ലത്തീഫ് കുമ്പള, ടി സി അഷ്‌റഫ്‌ അലി,മുകുന്ദൻ മാഷ്, എം എം റഹ്മാൻ, റിയാസ് കരീം, വിജയകുമാർ, എം എ മൂസ, അഷ്‌റഫ്‌ പെർവാഡ്,ശരീഫ് കെ എസ്ഇബി,  അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് അബ്‌കോ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.
പദയാത്രയ്ക്ക്  എഫ്സി കെ നഗർ ഖുത്ത്ബി നഗർ, ബദ്രിയാനഗർ വെൽഫെയർ അസോസിയേഷൻ, കോട്ട റോഡ് കോട്ടയൻസ് ക്ലബ്‌, ഇമാം ശാഫി ഇസ്ലാമിക് അക്കാദമി, എസ്സാ സ്കൂൾ  പെർവാഡ്,  അയ്യപ്പ സ്വാമി ക്ഷേത്ര ഭരണ സമിതി പെർവാഡ്,  നടപ്പളം  ബ്രദേഴ്സ് ക്ലബ്, ചളിയങ്കോട് ബോയ്സ് ചളിയങ്കോട്,  പ്രിയദർശിനി ക്ലബ് കെ കെപ്പുറം, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി, സിറ്റിസൺ ക്ലബ്‌  കടവത്ത്, മീലാദ് നഗർ മീലാദ് ട്രസ്റ്റ്‌, കൊപ്പളം കൂട്ടായ്മ, പെർവാഡ് കടപ്പുറം ജുമാമസ്ജിദ് കമ്മിറ്റി എന്നിവർ വിവിധ പ്രദേശങ്ങളിലായി പദയാത്രയ്ക്ക് ഗംഭീര സ്വീകരണം നൽകി.


No comments