JHL

JHL

ബി ജെ പി പ്രവർത്തകനായ കൊലക്കേസ് പ്രതി ജ്യോതിഷ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : നിരവധി കൊലക്കേസുകളിൽ പ്രതിയായ ജ്യോതിഷ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അണങ്കൂര്‍ ജെപി നഗറിലെ വീട്ടിലാണ് ജ്യോതിഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സൈനുല്‍ ആബിദ് വധക്കേസിലും നിരവധി പ്രമാദമായ കേസുകളിലും പ്രതിയായിരുന്ന ജ്യോതിഷ് മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാസംഘത്തില്‍പെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.

 മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.



No comments