JHL

JHL

ക്യാമ്പസുകളിൽ സെക്കുലർ അസംബ്ലി

കാസർകോട്‌ (www.truenewsmalayalam.com): കർണ്ണാടകയിലെ ഹിജാബ് ധരിച്ച് കോളേജിലെത്തിയ പെൺകുട്ടിയെ ജയ് ശ്രീരാം വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ തിരിച്ച് 'അല്ലാഹു അക്ബർ' വിളിച്ച് പ്രതിരോധിച്ച പശ്ചാത്തലത്തിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ‘മതമുദ്രാവാക്യങ്ങളല്ല മാനവിക മുദ്രാവാക്യങ്ങളാണാവശ്യം, മതമൗലികവാദമല്ല മതേതരത്വ മൂല്യങ്ങളാണാവശ്യം’ എന്ന പ്രചാരണവുമായി നടത്തിയ സെക്കുലർ അസംബ്ലിയുടെ ഭാഗമായി ജില്ലയിൽ പരിപാടികൾ സംഘടിപ്പിച്ചു.

പെർല ബജ മോഡൽ കോളേജിൽ ജില്ലാ പ്രസിഡന്റ്‌ കെ അഭിരാം ഉദ്ഘാടനം ചെയ്തു.ശിൽപ, വിഷ്ണുചേരിപ്പാടി, കൃഷ്ണദാസ്, സുധീഷ്‌ എന്നിവർ സംസാരിച്ചു. .
കാസർകോട്‌ ഗവ. കോളേജിലും ഐടിഐയിലും ജില്ലാ ജോയന്റ്‌  സെക്രട്ടറി ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. പ്രവീൺ പാടി, കെ എം മുനീർ എന്നിവർ സംസാരിച്ചു.
 ചീമേനി എൻജിനിയറിങ്‌ കോളേജിൽ എം ടി സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. എം വി അഖിൽ, അഭിനവ് എന്നിവർ സംസാരിച്ചു. പള്ളിപ്പാറ ഐഎച്ച്ആർഡി കോളേജിൽ ടി പി അഭിരാമിയും പടന്നക്കാട്‌  നെഹ്‌റു കോളേജിൽ അശ്വതിയും  എളേരി കോളേജിൽ അഡോൺ ഫ്രാൻസിസും മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ  വിഷ്ണുവും  ഉദ്ഘാടനം ചെയ്തു.

No comments