JHL

JHL

പിന്നോക്ക വിഭാഗ വികസന ഓഫീസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണം; നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ്.

കാസർകോട്: പിന്നോക്ക വിഭാഗത്തിൽപ്പെട്ട സമുദായ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനും അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭിക്കുന്നതിനും പിന്നോക്ക വിഭാഗ വികസന വകുപ്പ് ഓഫീസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന് നാഷണലിസ്റ്റ് ഒ. ബി. സി കോൺഗ്രസ് കാസർകോട് ജില്ലാ ഭാരവാഹികളുടെ യോഗം സർക്കാരിനോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

 പിന്നോക്ക വിഭാഗത്തിന് പ്രത്യേക വകുപ്പ്രൂപീകരിച്ചിട്ടും ജില്ലാതലങ്ങളിൽ ഓഫീസ് ആരംഭിക്കുന്നതിന് സർക്കാർ നടപടി എടുത്തിട്ടില്ലെന്നും യോഗം ചൂണ്ടികാണിച്ചു.

 എൻ. സി. പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര യോഗം ഉദ്‌ഘാടനം ചെയ്തു. ഒ. ബി. സി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ. ടി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഒ. ബി.സി കോൺഗ്രസ് അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്‌ഘാടനവും രവി കുളങ്ങര നിർവ്വഹിച്ചു.

 എൻ. സി .പി ജില്ലാ ജനറൽ സെക്രട്ടറി ജോൺ അയ്മൻ, ഒ. ബി സി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. പി. നാരായണൻ, ടി. വി കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ഷെരീഫ് ഷംനാട്, വിനോദ് തുരുത്തി, കെ. വി ചന്ദ്രൻ, ടി. സന്തോഷ്, പ്രജൂഷ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന  ജനറൽ സെക്രട്ടറി  സുകുമാരൻ സ്വാഗതവും സുജിത് കൊടക്കാട് നന്ദിയും പറഞ്ഞു.



No comments