JHL

JHL

യുനാനി ഡിസ്പെൻസറിയിൽ കിടത്തിച്ചികിത്സയ്ക്ക് സംവിധാനമൊരുക്കണ മെന്ന് നാട്ടുകാർ.

മൊഗ്രാൽ(www.truenewsmalayalam.com) : ആരോഗ്യരംഗത്ത് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറിയ മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ കിടത്തിച്ചികിത്സാ  സംവിധാനം ഉടൻ ആരംഭിക്കണമെന്നാവശ്യം  ശക്തം. 

 ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി ഡിസ്പെൻസറിയിൽ കിടത്തിചികിത്സയ്ക്കും,  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിനും ഫണ്ട് അനുവദിച്ചിരുന്നു. കെട്ടിടനിർമാണം ഒരുക്കി മാസങ്ങൾ പിന്നിട്ടു. കെട്ടിടം നോക്കുകുത്തിയായി മാറാതിരിക്കാൻ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനം ഉടൻ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ഈയടുത്തകാലത്തായി രോഗികളുടെ വലിയ തിരക്കാണ് ഡിസ്പെൻസറിയിൽ അനുഭവപ്പെടുന്നത്. ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സയാണ് യുനാനിയിൽ നിന്ന് ലഭിക്കുന്നത്. കുമ്പള ഗ്രാമ പഞ്ചായത്തിൻറെ കീഴിലാണ് ഈ സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നത്. 1991-ലാണ് സംസ്ഥാനത്ത് ആദ്യമായി യുനാനി  ഡിസ്പെൻസറി മൊഗ്രാലിൽ ആരംഭിച്ചത്. മരുന്നിനായി കുമ്പള ഗ്രാമ പഞ്ചായത്ത് വർഷംതോറും 15 ലക്ഷത്തിലേറെ രൂപയാണ് ഇപ്പോൾ ചെലവഴിക്കുന്നത്.

 ആശുപത്രിയിൽ എത്തുന്ന രോഗികളിൽ കിടത്തിച്ചികിത്സ ലഭ്യമാകേണ്ടവരേറെ  യാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ നിലവിൽ ഈ സംവിധാനം ഡിസ്പെൻസറിയിൽ ഇല്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു. കിടത്തി ചികിത്സയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം.

No comments