JHL

JHL

ഉള്ളാൾ സോമേശ്വര ബീച്ചിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മംഗളൂരു(www.truenewsmalayalam.com) : കാണാതായ സങ്കോളിഗെ സ്വദേശിയുടെ മൃതദേഹം സോമേശ്വര ബീച്ചിന് സമീപം കണ്ടെത്തി.

ബിൽഡർ കം എഞ്ചിനീയറായ ഭാസ്‌കർ നായിക്(32) എന്നയാളുടെ മൃതദേഹമാണ് ഇന്നലെ സോമേശ്വര ബീച്ചിന് സമീപം കണ്ടെത്തിയത്.

ഒരാഴ്ചക്കിടെ രണ്ടാമത്തെ മൃതദേഹമാണ് സോമേശ്വര ബീച്ചിന് സമീപം കണ്ടെത്തുന്നത്.

ശനിയാഴ്ച രാത്രിയോടെയാണ് ഭാസ്‌ക്കർ നായികിനെ കാണാതായത്, തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉള്ളാൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.



No comments