JHL

JHL

രാജ്യത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കർ അനുസ്മരണം നാളെ മൊഗ്രാലിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : ഇന്ത്യയുടെ വാനമ്പാടിയായി അറിയപ്പെട്ട അനുഗ്രഹീത ഗായിക ലതാ മങ്കേഷ്കർ അനുസ്മരണം മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ്ന്റെ  ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 7മണിക്ക് മൊഗ്രാൽ   വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ചേരും. 

 അനുസ്മരണചടങ്ങി നോടൊപ്പം ലതാ മങ്കേഷ്കറുടെ ഗാനങ്ങളും ആലപിക്കും. കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഇശൽ  ഗ്രാമത്തിലെ മുഴുവൻ കലാസ്നേഹികളും അനുസ്മരണചടങ്ങിൽ സംബന്ധിക്കണമെന്ന് കേരള സർക്കാർ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ അഡ്ഹോക്ക്  കമ്മിറ്റി ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ്, കൺവീനർ കെ എം മുഹമ്മദ് എന്നിവർ അഭ്യർത്ഥിച്ചു.





No comments