JHL

JHL

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരിൽ കോയിപ്പാടി വില്ലേജ് ഓഫീസർ പി എ ഹാരിസ് ; കെ വി ബിജു (നീലേശ്വരം), ആനന്ദ് എം സെബാസ്റ്റ്യൻ (കാസർകോട്) എന്നിവരാണ് മികച്ച വില്ലേജ് ഓഫീസർമാരായി തീരഞ്ഞെടുക്കപ്പെട്ടത്

കുമ്പള (www.truenewsmalayalam.com): ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി മുഹമ്മദ്‌ ഹാരിസ് പി എ (കോയിപ്പാടി), ബിജു കെ വി (നീലേശ്വരം), ആനന്ദ് എം സെബാസ്റ്റ്യൻ (കാസർകോട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചെറുവത്തൂറിനെ മികച്ച വിലേജ് ഓഫീസായും തെരഞ്ഞെടുത്തു. റവന്യൂ ദിനമായ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.  നിലവിൽ ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ ആയതോടെ ജില്ലാ ഭരണകൂടവും ലാൻഡ് റവന്യൂ വകുപ്പും പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. പൊതുജനസേവനം, റീസർവേ, ആഡംബര കെട്ടിടനികുതി, റവന്യൂ റികവറി, കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും പരിഗണിച്ചു. ജില്ലയിലെ ജോലിഭാരം കൂടിയ കുഡ്‌ലു, ചെറുവത്തൂർ, കാസർകോട് ഗ്രൂപ് വില്ലേജ്  ഓഫീസുകളിൽ രാപ്പകൽ അധ്വാനിച്ചത് ഓഫീസർമാർക്ക് തുണയായി.


No comments