JHL

JHL

സ്നേഹ സാന്ത്വനമോതി കെ.എം.സി.സി നേതാക്കൾ സി എച് സെന്റർ സ്നേഹാലയത്തിലെത്തി

കാസർഗോഡ്(www.truenewsmalayalam.com) : ബന്ധക്കാരും സ്വന്തക്കാരും  ജീവിത വഴിയിൽ ഉപേക്ഷിച്ച ആരോരുമില്ലാത്തവർക്ക് സ്നേഹത്തിന്റെ  കുളിർ തെന്നലുമായി കാസർഗോഡ് ആലമ്പാടിയിൽ സ്ഥിതി ചെയ്യുന്ന സ്‌നേഹാലയത്തി ൽ കഴിഞ്ഞ ദിവസം കെ.എം.സി.സി  നേതാക്കൾ  സന്ദർശിച്ചു.

 സ്നേഹ സാന്ത്വനമോതിക്കൊണ്ട് കെ.എം.സി.സി നേതാക്കന്മാരുടെ  സന്ദർശനം സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ആശ്വാസമേകി.

 കാസർഗോഡ് സി.എച്ച് സെന്ററിനു കീഴിലായി ആലമ്പാടിയിൽ ഉറ്റവരും ഉടയവരുമില്ലാത്തവരെ സംരക്ഷിക്കുന്നതിനായി സ്ഥിതി ചെയ്യുന്ന സ്നേഹാലയത്തിൽ അന്തേവാസികളായവരോടൊപ്പം സമയം ചെലവഴിച്ചും അവരുടെ നൊമ്പരങ്ങൾക്ക് സാന്ത്വന സ്പർഷമേകിയും അവർക്ക് ആശ്വാസത്തിന്റെ കുളിർ തെന്നലുകൾ സമ്മാനിച്ചുമായിരുന്നു കെ.എം.സി.സി നേതാക്കളും പ്രവർത്തകരും സ്‌നേഹാലയത്തിൽ നിന്ന് യാത്ര തിരിച്ചത്.

 ആതുര സേവന രംഗത്ത് പകരം വെക്കാനില്ലാത്ത സേവനങ്ങളുമായി കാസർഗോഡ് സി.എച്ച് സെന്റർ നിരവധി സേവനപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

 കാസർഗോഡ് സി.എച്ച് സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കെ. എം.സി.സി നൽകുന്ന  പിന്തുണ  വിലമതിക്കാനാവാത്തതാണെന്നും  കെ എം സി സി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം ലോഗത്തിന്ന്  തന്നെ മാതൃകയാണെന്നും  സി  എച്  സെന്റർ ട്രഷറർ എൻ  എ അബൂബക്കർ പറഞ്ഞു.

സി എച് സെന്റർ  ട്രഷറർ  എൻ എ അബൂബക്കർ അധ്യക്ഷത  വഹിച്ചു,  ജനറൽ കൺവീനർ മാഹിൻ കേളോട്  സ്വാഗതം പറഞ്ഞു,  ജില്ലാ മുസ്ലിം  ലീഗ് സെക്രട്ടറി മൂസ ബി ചെർക്കള ഉദ്ഗാടനം ചെയ്തു .

സ്നേഹാലയത്തിലുള്ളവർക്കുള്ള ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ  പുതുവസ്ത്രം  ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സി എച് സെന്റർ ഭാരവാഹികൾക്  കൈമാറി.

അജ്‌മാൻ കെ എം സി സി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി  മർപ്പനടുക്ക  ജില്ലാ കെ എം സി സി  ഉപാധ്യക്ഷൻ മാരായ റഷീദ് ഹാജി കല്ലിങ്ങൽ  ,റാഫി പള്ളിപ്പുറം ,ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ  എരുദ്ധംകടവ് ,മണ്ഡലം മുനിസിപ്പൽ കെ എം സി സി നേതാക്കളായ സഫ്‌വാൻ  അണങ്ങൂർ . മുനീഫ് ബദിയടുക്ക .മുനീർ പള്ളിപ്പുറം ,ശിഹാബ്  നായിമാറാമൂല , തല്ഹത് തളങ്കര , ജലാൽ തായൽ ,  സലിം ചേരങ്ങായി ,ഗോവ അബ്ദുള്ള ഹാജി, മിഹ്റാജ് ഹമീദ്, അമീർ ഖാസി, സി എ അബ്ദുറഹ്മാൻ ഖാസി അഷ്‌റഫ് പെർള, ഫൈസൽ ചെർക്കള, അഫ്സൽ ആലമ്പാടി,  ശരീഫ് ബീജന്തടുക്ക, തുടങ്ങിയവർ സംബന്ധിച്ചു.




No comments