JHL

JHL

മഞ്ചേശ്വരത്ത് മെഡിക്കല്‍ സ്റ്റോറിലും ബേക്കറിയിലും ഷട്ടർ കുത്തിത്തുറന്ന് കവർച്ച; പണവും സാധനങ്ങളും കവര്‍ന്നു.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് മെഡിക്കല്‍ സ്റ്റോറിലും ബേക്കറിയിലും ഷട്ടർ കുത്തിത്തുറന്ന് കവർച്ച; പണവും സാധനങ്ങളും കവര്‍ന്നു.

എസ്‌ ബി സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന രാഘവേന്ദ്ര മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടര്‍ കുത്തിത്തുറന്ന്‌ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന എട്ടായിരം രൂപയും പത്തായിരത്തിലേറെ രൂപയുടെ സാധനങ്ങളും കവര്‍ന്നതായി ഉടമ ശങ്കരനാരായണ ഭട്ട്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ന്യൂഫേമസ്‌ ബേക്കറിയിലും കവര്‍ച്ച നടന്നു. ഇവിടെ സൂക്ഷിച്ചിരുന്ന പതിനെട്ടായിരം രൂപ കവര്‍ന്നതായി ഉടമകളായ ഖമറുദ്ദീന്‍, മുഹമ്മദ്‌ ഹനീഫ, റിസ്‌വാന്‍ എന്നിവര്‍ പറഞ്ഞു.

 ഇന്ന്‌ രാവിലെ സ്ഥാപനങ്ങളിലെത്തിയ ജീവനക്കാരാണ്‌ കടകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്‌. മഞ്ചേശ്വരം, പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.



No comments