JHL

JHL

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. 

മുഹമ്മദ് ഷാരോസ് ചാരു (24), മുഹമ്മദ് മുസ്തഫ (22), അക്രമം നടത്താൻ കാർ നൽകിയ അബ്ദുൾ അമീൻ (19), സിദ്ദിഖ് സമദ് (25), മുഹമ്മദ് നൗഫിൽ (18) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി ഒന്നിന് സൂറത്ത്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം, സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു കൊണ്ടിരുന്ന മുഹമ്മദ് അനസിനെ  പ്രതികൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാരകായുധങ്ങൾ കൊണ്ട് അക്രമിച്ചുവെന്നും അനസ് സൂറത്ത്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.



No comments