JHL

JHL

മംഗളൂരുവിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തുന്നതിനിടെ കാസർഗോഡ് സ്വദേശികളടക്കം അഞ്ച് പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തുന്നതിനിടെ കാസർഗോഡ് സ്വദേശികളടക്കം അഞ്ച് പേർ പിടിയിൽ.

കൊണാജെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മഞ്ഞനാടി ഊരുമനെ ക്രോസിൽ 13000 രൂപ വിലമതിക്കുന്ന 1.340 കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പിടികൂടുകയായിരുന്നു. 

വോർക്കടി ഗേറുകാട്ടെ സ്വദേശി മുഹമ്മദ് ഹനീഫ് എന്ന ഗൂളി ഹനീഫ്, തലപ്പാടി വില്ലേജിൽ താമസിക്കുന്ന ഹബീബ് (32), മിയാപദവ് സ്വദേശി നസീബ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 25000 രൂപ വിലവരുന്ന മോട്ടോർ ബൈക്കും പിടികൂടി.

മറ്റൊരു സംഭവത്തിൽ, ഇന്നലെ നാർള പടിൽ രാമനഗരയിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്നു 2.220 കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടുകയായിരുന്നു.

കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സിസിബി പോലീസ് ഇൻസ്‌പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തുകയായിരുന്നു.

മഞ്ചേശ്വരം ഹൊസങ്കടി മീഞ്ച ഗ്രാമത്തിലെ പ്രഫുൽ രാജ് (23), ബണ്ട്വാൾ താലൂക്കിലെ സജിപ വില്ലേജിലെ ബോളിയാർ അമ്പിത്തടി ഹൗസിൽ അവിനാഷ് (24) എന്നിവരെയാണ് പിടികൂടിയത്.

ഇവരിൽ നിന്ന് 2.220 കിലോ കഞ്ചാവിന് പുറമെ 1200 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഒരു മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. 

സിറ്റി ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ സർക്കാർ വാഹനം നശിപ്പിച്ച കേസിൽ പ്രതികളിലൊരാളായ അവിനാഷിനെ പ്രതി ചേർത്തതായി പോലീസ് കണ്ടെത്തി.

ഈ സംഭവത്തിൽ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ രാജേന്ദ്ര ബി, പ്രദീപ് ടി ആർ, സിസിബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇൻസ്‌പെക്ടർ മഹേഷ് പ്രസാദിന്റെ സഹായം ലഭിച്ചു.



No comments