JHL

JHL

ഉപ്പള ടൗണിൽ കഞ്ചാവ് വില്പനക്കിടെ ഒരാൾ പിടിയിൽ

ഉപ്പള : ഉപ്പളയിൽ കഞ്ചാവ് വില്പനക്കിടയിൽ ഒരാളെ  സംഘം പിടികൂടി. ഉപ്പള പത്വടി റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കിട്ടിയത്. 54 ഗ്രാം കഞ്ചാവ് വില്പനയ്ക്കായി കൈവശം വച്ച കുറ്റത്തിന് പച്ചിലമ്പാറയിലെ  മുഹമ്മദ് അഷ്ഫാഖ്, (45) എന്നയാളെ  കുമ്പള റെയ്ഞ്ച് ഇൻസ്പെക്ടർ എ  അഖിലും  പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത്  കേസെടുത്തു. കഞ്ചാവ് വിറ്റ വകയിൽ ഉണ്ടായിരുന്ന 1900/- രൂപ തൊണ്ടിയായി എടുത്തു. പാർട്ടിയിൽ ദിവാകരൻ, ബാബുപ്രസാദ്, സി ഇ ഒ മാരായ സുധീഷ് പി , ജിജിത്ത്, നസിറുദീൻ, സബിത് , അമിത് , ഡ്രൈവർ വിജയൻ എന്നിവർ ഉണ്ടായിരുന്നു.


No comments