JHL

JHL

കാഞ്ഞങ്ങാട്ട് ആംബുലൻസും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയായ പെർമുദെ സ്വദേശിക്ക് ദാരുണാന്ത്യം.


കാഞ്ഞങ്ങാട്(www.truenewsmalayalam.com) : കാഞ്ഞങ്ങാട്ട് ആംബുലൻസും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയായ പെർമുദെ സ്വദേശിക്ക് ദാരുണാന്ത്യം.

സീതാങ്കോളി പെർമുദെ സ്വദേശിയായ സായിബാബ (54) ആണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് ടി ബി റോഡ് ജംഗ്ഷനിൽ വച്ചുണ്ടായ  അപകടത്തിൽ മരിച്ചത്. രണ്ട് പേർക്ക് നിസാര പരിക്കേറ്റു. 

കാഞ്ഞങ്ങാട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് പിറകിൽ ഉപ്പളയില്‍ നിന്നും രോഗിയുമായി പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ശിഹാബ് തങ്ങൾ മെമോറിയൽ ചാരിറ്റിയുടെ ആംബുലൻസ് ഇടിക്കുകയായൊരുന്നു, ഇടിയുടെ ആഘാതത്തിൽ സായിബാബ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഇദ്ദേഹത്തെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


No comments