JHL

JHL

വഖഫ് സംരക്ഷണ പ്രക്ഷോഭം: രണ്ടാംഘട്ട സമര സംഗമം സംഘടിപ്പിച്ചു,

പൈവളികെ(www.truenewsmalayalam.com) : വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനം പിൻവലിക്കുന്നത് വരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള പഞ്ചായത്ത് തല സമര സംഗമം പൈവളികയിൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ഉത്ഘാടനം ചെയ്തു.

 പഞ്ചായത്ത് പ്രസിഡണ്ട് അന്തുഞ്ഞി ഹാജി ചിപ്പാർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സെഡ് എ കയ്യാർ സ്വാഗതം പറഞ്ഞു.

 മണ്ഡലം സെക്രട്ടറി എം എസ് എ സത്താർ ഹാജി, മൊയ്തു ഹാജി സിറ്റി ഗോൾഡ്, അസീസ് കളായ്, ആദം ബള്ളൂർ, കലിൽ മരിക്കെ, ഷാഫി ഹാജി പൈവളികെ, സക്കീർ സിറന്തടുക്ക, ശിഹാബ് പൈവളികെ, മുഹമ്മദ് മാസ്റ്റർ ചേരാൽ, മോണു ടിമ്പർ, അമീറലി പെർമൂദെ, ആർ കെ മുഹമ്മദ്, റഹീം പല്ലകുടൽ, നാസർ ചേരാൽ, അബ്ദുൽ ഹമീദ് മാസിമാർ, ഫാറൂക് പല്ലകുടൽ, മൊയ്തീൻ കുഞ്ഞി കളായ്, അബ്ദുൽ റഹ്മാൻ പെർമൂ ദെ, രിയാസ് ചിപ്പാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.


No comments