JHL

JHL

എസ്.എസ്.എൽ.സി: ജില്ലയിൽ 19,851 പേർ ഇന്ന് പരീക്ഷാഹാളിലേക്ക്

 

കാസർകോട്(www.truenewsmalayalam.com) : എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിൽ എല്ലാ ഒരുക്കവും പൂർത്തിയായി.

 വ്യാഴാഴ്ച രാവിലെ 9.45ന് തുടങ്ങുന്ന പരീക്ഷയിൽ ഇത്തവണ 19,851 കുട്ടികളാണ് എഴുതുന്നത്.

 9420 പെൺകുട്ടികളും 10431 ആൺകുട്ടികളും. കോവിഡ് കുറഞ്ഞതിനാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ അൽപം അയവുണ്ടെന്നതാണ് ആശ്വാസം.

 കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 79 കേന്ദ്രങ്ങളിലായി 10,995 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

 5929 ആൺകുട്ടികളും 5066 പെൺകുട്ടികളും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 77 കേന്ദ്രങ്ങളിലായി 8856 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.ഇതിൽ 4502 ആൺകുട്ടികളും 4354 പെൺകുട്ടികളുമാണ്.

 നായന്മാർമൂല ടി.ഐ.എച്ച്.എച്ച്.എസിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്- 798 പേർ.

 ഏറ്റവും കുറവ് എ.വി.എൻ.എച്ച്.എസ് പെരിയ- 15പേർ.

 ഗവ. സ്കൂളുകളിൽ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്- 588 പേർ.

 ഗവ.സ്കൂളുകളിൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് മൂഡംബയൽ ജി.എച്ച്.എസിലാണ് -17 പേർ.

 ജില്ലയിൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയതായി ഡി.ഡി.ഇ കെ.വി. പുഷ്പ അറിയിച്ചു.


No comments