JHL

JHL

മൊഗ്രാൽ പുത്തൂർ സ്വദേശി ഹിസാമുദ്ദീന് യുവ പ്രതിഭാ പുരസ്കാരം.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ സ്വദേശി ഹിസാമുദ്ദീന് യുവ പ്രതിഭാ പുരസ്കാരം

സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ വിവിധ വിഭാഗത്തിലായി ഏർപ്പെടുത്തിയിട്ടുള്ള യുവപ്രതിഭ പുരസ്കാരത്തിൽ സംരഭകത്വ വിഭാഗത്തിലാണ് എൻട്രി ആപ്പ് സി.ഇ.ഒയായ ഹിസാമുദ്ദീനെ പുരസ്കാരം തേടിയെത്തിയത് തികച്ചും അർഹതപ്പെട്ടത്.

സാമൂഹ്യ പ്രവർത്തനം, മാധ്യമപ്രവർത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവർത്തനം-ദൃശ്യമാധ്യമം, കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം,ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ യുവ പ്രതിഭകളും പുരസ്കാരത്തിന് അർഹരായി.50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് ലഭിക്കുക. ജില്ലയിലെ മികച്ച യൂത്ത് - യുവ ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവ ക്ലബ്ബുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകുന്നു. നാളെ വൈകിട്ട് 3.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ച് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും. 

പി.വി.ഷാജികുമാർ (സാഹിത്യം),

കമറുൽ ഹക്കിം കെ. (സാമൂഹിക പ്രവർത്തനം),വി.പി. നിസാർ (അച്ചടി മാധ്യമം ), കലാമണ്ഡലം ഷർമിള (കല ), രജനി എസ്.ആർ. (ഫൈൻ ആർട്സ്), ശ്രീശങ്കർ, സാന്ദ്രബാബു (കായികം), സുജിത്ത് എസ്.പി. (കൃഷി ), , ഡോ. റോസിത കുനിയിൽ(ശാസ്ത്രം) എന്നിവരാണ് ഹിസാമുദ്ദീനൊപ്പം പുരസ്കാര ത്തിനർഹരായ മറ്റു യുവപ്രതിഭകൾ.


No comments