JHL

JHL

ലഹരി വസ്തുക്കള്‍, വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം; മഅ്ദനി

കാസറഗോഡ്(www.truenewsmalayalam.com) : മാരകവും അപകടകരവുമായ ലഹരി മരുന്നുകള്‍ എം.ഡി.എം എന്നും സ്റ്റേഫ് എന്ന പേരിലും അല്ലാതെയും വ്യാപകമായി യുവതീ യുവാക്കള്‍ക്ക് ലഭിക്കുന്ന സാഹചര്യം അത്യന്തം ആശങ്ക ഉളവാക്കുന്നതാണെന്നും ഈ സാഹചര്യത്തില്‍ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലഹരി മാഫിയകളില്‍ നിന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടത് വളരെ അനിവാര്യമാണെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു.

  സ്കൂള്‍, കോളേജുകള്‍ താത്കാലികമായി അവസാനിക്കുന്ന സാഹചര്യത്തില്‍ സെന്‍ഡോഫ് എന്ന പേരില്‍ നടക്കുന്ന കലാപരിപാടികളെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതാണെന്നും, രക്ഷിതാക്കളും സാമൂഹിക- സാംസ്കാരിക മാധ്യമ രംഗത്തെ പ്രവര്‍ത്തകരും,  പി ടി എ കമ്മിറ്റികളും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും കൂടുതല്‍ ശ്രദ്ദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗത്തിനെതിരെ കൃത്യമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പിഡിപി-ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ലഹരിമുക്ത കലാലയത്തിന്ന് വേണ്ടി പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

കാസറഗോഡ് സിറ്റി ടവറില്‍ നടന്ന പിഡിപി കാസറഗോഡ് ജില്ലാ സ്പെഷ്യല്‍ ജനറല്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബാംഗ്ലൂരില്‍ നിന്നും ഓണ്‍ലൈനിലൂടെയാണ് അദ്ദേഹം സംസാരിച്ചത്.  പിഡിപി കാസറഗോഡ് ജില്ലാ ഉപാധ്യക്ഷന്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

കാസറഗോഡ് ജില്ലയുടെ സംഘടനാ ചുമതലയുള്ള പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ അസാദ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എം ബഷീര്‍ അഹമ്മദ്, സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, പി ടി യു സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര, മുഹമ്മദ് സഖാഫ് തങ്ങൾ , സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മൊയ്ദു ബേക്കല്‍, അബുദു റഹ്മാൻ പുത്തിഗെ , ജില്ലാ ജോയിന്‍റ് സെക്രട്ടറി ഷാഫി സുഹ്രി, ജാസി പൊസോട്ട്, ജില്ലാ ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍,  തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കാസറഗോഡ് മണ്ഡലം  പ്രസിഡന്‍റ് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു.


No comments