JHL

JHL

കണ്ണൂർ സർവകലാശാല കലോത്സവം: പയ്യന്നൂർ കോളജിന് കിരീടം

കാസർകോട്(www.truenewsmalayalam.com) : കണക്കുകൂട്ടലുകൾ പിഴച്ചില്ല. കണ്ണൂർ സർവകലാശാല കലോത്സവ കിരീടം വീണ്ടും പയ്യന്നൂർ കോളജിന്. കോവിഡ് സൃഷ്ടിച്ച കഴിഞ്ഞവർഷത്തെ ഇടവേള മാറ്റിനിർത്തിയാൽ തുടർച്ചയായ പത്താം തവണയാണ് പയ്യന്നൂർ കോളജിന്‍റെ അപൂർവനേട്ടം. 248 പോയന്‍റുമായാണ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. 20ാമത്തെ തവണയാണ് പയ്യന്നൂർ കോളജ് കിരീടം സ്വന്തമാക്കുന്നത്.

കണ്ണൂർ ശ്രീനാരായണ കോളജ് 198 പോയൻറുമായും കാഞ്ഞങ്ങാട് നെഹ്റു കോളജ് 189 പോയൻറുമായും തൊട്ടുപിന്നിലുണ്ട്.

ഗവ. ബ്രണ്ണൻ കോളജ് -184, കാസർകോട് ഗവ. കോളജ് -159, തളിപ്പറമ്പ് സർ സയ്യിദ്- 146, ഡോൺബോസ്കോ- 134, ഗവ. ബ്രണ്ണൻ കോളജ് ടീച്ചർ എജുക്കേഷൻ -96 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയന്‍റ് നില.

സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. ഹസന്‍ അധ്യക്ഷത വഹിച്ചു.

ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ മുഖ്യാതിഥിയായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകന്‍, എം.സി. രാജു, ഡോ. രാഖി രാഘവന്‍, ഡോ. ടി.പി. അഷ്‌റഫ്, കെ.വി. പ്രമോദ് കുമാര്‍, ഡോ. പി.പി. ജയകുമാര്‍, സെനറ്റ് അംഗങ്ങളായ ഡോ. കെ. വിജയന്‍, എം.പി.എ. റഹീം, രജിസ്ട്രാര്‍ ഡോ. ജോബി കെ. ജോസ്, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. നഫീസ ബേബി, കാസർകോട് ഗവ. കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.കെ. ഹരിക്കുറുപ്പ്, ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരി, ആല്‍ബിന്‍ മാത്യു, പി. ജിഷ്ണു, കെ. അപര്‍ണ, ബി.കെ. ഷൈജിന എന്നിവര്‍ സംസാരിച്ചു.


No comments