എയിംസ് ബഹുജന കളക്ടറേറ്റ് മാർച്ചിൽ ശക്തമായ പ്രതിഷേധം അലയടിച്ചു.
രാവിലെ 10.30 മണിക്ക് കാസറഗോഡ് ഗവണ്മെന്റ് കോളേജ് ബസ്റ്റോപ്പിൽ നിന്നും ആരംഭിച്ച മാർച്ച് ജില്ലയുടെ പരിതാപകരമായ അവസ്ഥ മാറ്റാൻ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കുവാൻ വേണ്ടി ജില്ലയുടെ പേര് പ്രൊപോസലിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടിപ്പിച്ചത്.
വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരണപ്പെട്ടുപോയ അഞ്ച് കുട്ടികളുടെ അമ്മമാർ ചേർന്ന് പന്തം കൊളുത്തി സമരജ്വാല ഉയർത്തിയാണ് ബഹുജന കളക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്തത്.പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി ഏകാങ്ക നാടകം അവതരിപ്പിച്ചു. എയിംസ് കൂട്ടായ്മ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നേരിട്ട് കണ്ട് നിവേദനം നൽകി.
പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി, എൻ.സി.പി. നേതാവ് മഹമൂദ് കൈക്കമ്പ, കാഞ്ഞങ്ങാട് മുൻസിപ്പൽ മുൻ ചെയർമാൻ വി. ഗോപി, മുസ്‌ലിം ലീഗ് നേതാവ് എ. ഹമീദ് ഹാജി, സി.എം.പി. ജില്ലാ സെക്രട്ടറി സി.വി. തമ്പാൻ, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, പി.ഡി.പി. നേതാവ് അബ്ദുള്ള കുഞ്ഞി ബദിയഡുക്ക, എൻ.പി.പി.എഫ് നേതാക്കളായ പ്രഭാകരൻ നായർ, ഉമർ വയനാട്, പ്രവാസി കോൺഗ്രസ് നേതാവ് മുനീർ പൊടിപ്പള്ളം, വിദഗ്ധ ചികിത്സ കിട്ടാതെ മരണപ്പെട്ട കുട്ടികളുടെ അമ്മമാരായ മിസ്‌രിയ, ഖദീജ, അസ്മ, എൻഡോസൾഫാൻ ജനകീയ പീഡിത ജനകീയ മുന്നണി ഭാരവാഹി കൃഷ്ണൻ മേലത്ത്, എയിംസ് കൂട്ടായ്മ ഭാരവാഹികളായ സലാം കളനാട്, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഹക്കീം ബേക്കൽ, ആനന്ദൻ പെരുമ്പള, ടി. ബഷീർ അഹമ്മദ്, സൂര്യ നാരായണ ഭട്ട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഫൈസൽ ചേരക്കാടത്ത്, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ ഇസ്മായിൽ ഖബർദാർ, റജി കമ്മാടം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ഇന്ന് നിരാഹാരം അനുഷ്ഠിച്ചത് ഗീത ജി. തോപ്പിൽ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സൗപ്പർണ്ണേഷ് ജോൺ എന്നിവരാണ്. ഇന്ന് ഉപവാസമിരുന്നവർക്ക് കൃഷ്ണൻ മേലത്ത് നാരങ്ങാ നീര് നൽകി ഇന്നത്തെ ഉപവാസം അവസാനിപ്പിച്ചു.കൂട്ടായ്മ ഭാരവാഹികളായ ഫറീന കോട്ടപ്പുറം സ്വാഗതവും, ജംഷീദ് പാലക്കുന്ന് നന്ദിയും പറഞ്ഞു.
Post a Comment