JHL

JHL

പെരുമ്പളയിൽ എട്ടുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.

മേല്‍പറമ്പ്(www.truenewsmalayalam.com) : പെരുമ്പളയിൽ എട്ടുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.

പെരുമ്പള പാലിച്ചിയടുക്ക സ്വദേശി സവാദിന്റെ മകന്‍ മുഹമ്മദ് ശുവൈഫ്(8) ആണ് മരിച്ചത്.

വീടിനടുത്തുള്ള മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മീനിനെ നോക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഉടന്‍ ദേളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി.

മാതാവ്: ഫസീല, രണ്ട് സഹോദരിമാർ ഉണ്ട്.


No comments