JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ച സംഭവത്തിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ച സംഭവത്തിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും.

 ആദിത്യ റാവു എന്നയാൾക്കാണ് ജുഡീഷ്യൽ ജില്ലാ കോടതി 20 വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചത്.

1908ലെ സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4 പ്രകാരം അഞ്ച് വർഷം തടവും 10,000 രൂപ പിഴയും, 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 16 പ്രകാരം 10,000 രൂപ പിഴയും 20 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണം. രണ്ട് ശിക്ഷകളും ഒരുമിച്ചായിരിക്കും.

2020 ജനുവരി 20 ന് എയർപോർട്ട് ടെർമിനൽ കെട്ടിടത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം ബോംബ് അടങ്ങിയ ബാഗ് ആദിത്യ റാവു വെക്കുകയും, ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

വിദഗ്ധർ ബാഗിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തി, തുടർന്ന് അത് ഒറ്റപ്പെട്ട സ്ഥലത്ത് വിതറി. ആദിത്യ പിന്നീട് ബെംഗളൂരുവിലെ സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിന്റെ ഓഫീസിൽ കീഴടങ്ങുകയായിരുന്നു.


No comments