JHL

JHL

കാസർഗോഡ് പുതിയ ബസ്സ്റ്റാന്റിൽ കർണ്ണാടക മദ്യം വിൽപ്പന നടത്തുന്നയാൾ പിടിയിൽ.

കാസര്‍ഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് പുതിയ ബസ്സ്റ്റാന്റിൽ കർണ്ണാടക മദ്യം വിൽപ്പന നടത്തുന്നയാൾ പിടിയിൽ.

ചട്ടഞ്ചാല്‍ കാവുംപള്ളം സ്വദേശി ബാലകൃഷ്‌ണ(42)നെയാണ്‌ ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 ഇയാളില്‍ നിന്നും 32 പാക്കറ്റ്‌ മദ്യം കണ്ടെത്തി.കഴിഞ്ഞ ദിവസം ഉദുമ, ബാര സ്വദേശി പുരുഷോത്തമൻ എന്നയാളെയും പാക്കറ്റ്‌ മദ്യം വില്‍പ്പന നടത്തുന്നതിനിടയില്‍ അറസ്റ്റു ചെയ്‌തിരുന്നു.

 ബസ്‌ സ്റ്റാന്റ്‌ കേന്ദ്രീകരിച്ച്‌ കര്‍ണ്ണാടക പാക്കറ്റ്‌ മദ്യം വില്‍പ്പന നടത്തുന്ന സംഘം സജീവമാണെന്ന പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ്‌ പൊലീസ്‌ നടപടി ശക്തമാക്കിയത്‌.



No comments