JHL

JHL

"ഇസ്ലാം മുന്നോട്ട് വെക്കുന്നത് ശാന്തിയുടെ സന്ദേശം വിശ്വാസി സമൂഹം ഒറ്റക്കെട്ടാവണം" കാന്തപുരം

പുത്തിഗെ (www.truenewsmalayalam.com): മുഹിമ്മാത്തിന്റെ വളര്‍ച്ചക്ക് പിന്നില്‍ ത്വാഹിര്‍ തങ്ങളുടെ ആത്മ സമര്‍പ്പണം. പുത്തിഗെ മുഹിമ്മാത്ത് പോലുള്ള ധാര്‍മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍   ലോകത്തിന് വെളിച്ചം വീശുന്ന ശാന്തി സന്ദേശമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുഹിമ്മാത്ത് സനദ് ദാനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഇസ്ലാം ശാന്തിയുടേയും സമാധാനത്തിന്റെയും മതമാണ്. തീവ്രവാദത്തിനും ഭീകരതക്കും അവിടെ സ്ഥാനമില്ല. തീവ്ര ചിന്തകള്‍ ഉയര്‍ത്തുന്ന നവീനവാദികളെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ എന്നും ഒറ്റക്കെട്ടായി നില്‍ക്കണം. സംഘടന പരമായ ചെറിയ ഭിന്നതകള്‍ ഒരിക്കലും ഐക്യത്തിന് തടസ്സമാകരുത്.  സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗ്ഗത്തില്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം.  മത സമൂഹത്തിനെതിരെ ഉയര്‍ന്ന് വരുന്ന യുക്തി ചിന്തകളെയും  നീരീശ്വര നിര്‍മ്മിത വാദങ്ങളെയും ചെറുക്കാന്‍ മുഹിമ്മാത്ത് പോലുള്ള സ്ഥാപനങ്ങള്‍ പര്യാപ്തമാണ്. ഊശരമായിക്കിടന്നിരുന്ന ഒരു പ്രദേശത്ത് ചെറിയ നിലയില്‍ തുങ്ങിയ മുഹിമ്മാത്ത് സംരംഭം വളര്‍ന്നു പന്തലിച്ച് വലിയൊരു വിജ്ഞാന ഗേഹമായി മാറിയതിനു പിന്നില്‍ ത്വാഹിര്‍ ത്വാഹിര്‍ തങ്ങളുടെ ഇഖ്‌ലാസും ആത്മ സമര്‍പ്പണവമാണെന്നും അദ്ധേഹം പറഞ്ഞു.   
ഭൗതികമായ ഒരു താല്‍പര്യവുമില്ലാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ് ത്വാഹിര്‍ തങ്ങള്‍ മുഹിമ്മാത്ത് തുടങ്ങിയത്. ഇന്ന് അത് അതി മനോഹരമായ വിജ്ഞാന കേന്ദ്രമായി പരിലശിച്ചു. മുഹിമ്മാത്തിന്റെ വികസനത്തിനായി തുടക്കം കുറിക്കുന്ന പുതിയ കാമ്പസ് വിജ്ഞാന സേവന മേഖലകളില്‍ പുതിയ ചുവെടു വെപ്പുകള്‍ക്ക് കാരണമാവുമെന്നും കാന്തപുരം പറഞ്ഞു.
    അല്ലാഹു ബഹുമാനിച്ചതിനെല്ലാം ആദരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ബറാഅത്ത് അട്കകമുള്ള പുണ്യങ്ങള്‍ നിറഞ്ഞ ശഅബാന്‍ മാസത്തെ ആത്മീയ ഉണര്‍വ്വിനായി ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.   
ഹിമമി പണ്ഡിതര്‍ക്കും ഹാഫിളുകള്‍ക്കും കാന്തപുരം സനദ് സമ്മാനിച്ചു.


No comments