JHL

JHL

ആരോഗ്യ ജാഗ്രത പകർച്ചവ്യാധി നിയന്ത്രണ പരിശീലനം നടത്തി.

കുമ്പള(www.truenewsmalayalam.com) : സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആശ ,അംഗണവാടി വർക്കർമാർക്കുള്ള ഏകദിന പകർച്ചവ്യാധി നിയന്ത്രണ പരിശീലന ക്യാമ്പ്  കുമ്പള സി.എച്.സി കോണ്ഫറൻസ് ഹാളിൽ മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ ഉത്ഘാടനം ചെയ്തു.

 ബ്ലോക്ക് പി.ആർ.ഒ കീർത്തന, ജെ.പി.എച് .എൻ ശാരദ, സബീന എന്നിവർ സംബന്ധിച്ചു . വിവിധ സാംക്രമിക രോഗങ്ങളായ, ഡെങ്കിപനി, ചിക്കൻഗുനിയ, മലേറിയ, ഫൈലേറിയ, ലെപ്രസി,  എച്1എൻ1,ടി ബി,, കാലാ അസാർ, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, നിപ്പ, കോവിഡ്19, സ്ക്രബ് ടൈഫസ്, എലിപ്പനി തുടങ്ങീ പ്രാണി ജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങളെ കുറിച്ച് പരിശീലനം നടത്തി. ഡോ.ദിവാകര റൈ ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗണ്ണിമോൾ, ജൂനിയർ  ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സിഎന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആരിക്കാടി ,കുമ്പള ,മധൂർ,പുത്തിഗെ എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ ആശവർക്കർമാരും അംഗണവാടി വർക്കർമാരും ഈ ക്യാമ്പിൽ പങ്കെടുത്തു.

പരിശീലനവും ജോലിയും ആസ്വദിച്ചു ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തിൽ പരിശീലനാർഥികളുടെ പാട്ടുകൾ പരിശീലന ക്യാമ്പ് ഉണർവുള്ളതാക്കി .പരിശീലന അവലോകനവും ഫീഡ്ബാക്കും മികവുറ്റതാക്കി ക്യാമ്പ് പ്രതിനിധികൾ. പ്രമീള,മോളി സിന്ധു എന്നിവർ സംസാരിച്ചു.


No comments