JHL

JHL

മാർച്ച് 28,29 ദ്വിദിന ദേശീയപണിമുടക്ക്; പൈവളിഗയിൽ സായാഹ്ന ധർണ നടത്തി .

പൈവളിഗ(www.truenewsmalayalam.com) : കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ " രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക " എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മാർച്ച് 15 ,16, 17 തീയതികളിൽ നടത്തുന്ന പ്രാദേശിക സായാഹ്നധർണകളുടെ പൈവളിഗെ പഞ്ചായത്ത്‌ തല ധർണ   പൈവളിഗെ ടൗണിൽ  നടത്തി

കെ എസ് ടി എ ജില്ല ജോയിൻ സെക്രട്ടറി ശ്യാം ഭട്ട് ഉൽഘടനം ചെയ്തു  താജുദ്ധീൻ  കെ അധ്യക്ഷത വഹിച്ചു, എം എസ് ജോസ് സ്വാഗതം  പറഞ്ഞു,ഹകീം  കമ്പാർ, മമത  ടീച്ചർ സംസാരിച്ചു.



No comments