JHL

JHL

ഷിറിയ പുഴയിൽ മണൽ വാരലിൽ ഏർപ്പെട്ട ഏഴ് തോണികൾ പിടികൂടി.

കുമ്പള(www.truenewsmalayalam.com) : ഷിറിയ പുഴയിൽ ബംബ്രാണ വയൽ എന്ന സ്ഥലത്ത് അനധികൃതമായി  മണൽ വാരലിൽ ഏർപ്പെട്ട ഏഴ് തോണികൾ കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ അനീഷ്,  സിവിൽ പൊലീസ് ഓഫീസർമാരായ പവിത്രൻ, ഹിതേഷ്, രാമചന്ദ്രൻ, ദീപു, ശരത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.  ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുത്തു.

No comments